അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം രംഗത്ത്. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് മുന്നറിപ്പുമായിപോലീസ് എത്തിയിരിക്കുന്നത്. അപരിചിതരുടെ വിഡിയോ കോള്‍ എടുക്കുന്നവരുടെ സ്ക്രീന്‍ ഷോട്ട്, റിക്കോര്‍ഡഡ് വിഡിയോ എന്നിവ ഉപയോഗിച്ചു ബ്ലാക്മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായും പൊലീസ് പറയുന്നു.
read also : പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
ഇത്തരം തട്ടിപ്പുകാര്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം തന്നെ ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തുകയും ചെയ്യും. ഇതു രണ്ടും ചേര്‍ത്തുള്ള വിന്‍ഡോയുടെ സ്ക്രീന്‍ ഷോട്ട് അവര്‍ പകര്‍ത്തുകയാണ് പതിവ്. കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിച്ചാകും പിന്നീട് ഭീഷണിയുണ്ടാകുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ആയതിനാല്‍ അപരിചിതരായവരില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുകയാണ്.
Post Your Comments