Latest NewsIndiaNews

റെക്കോർഡ് നേട്ടം കൈവരിച്ച് പ്രധാനമന്ത്രി ജന്‍ ഔഷധി‍ മെഡിക്കൽ ഷോപ്പുകൾ, ജനങ്ങള്‍ ലാഭിച്ചത് 3000 കോടി രൂപ ‍

ബാംഗളൂര്‍ : പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 484 കോടിരൂപയുടെ മരുന്നുകള്‍. കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍  60 ശതമാനം വില്‍പ്പനയാണ് 2021 ജനുവരി 12 വരെ നടന്നിരിക്കുന്നത്. രാജ്യത്ത് ആകെ 7064 വില്‍പ്പന കേന്ദ്രങ്ങളാണ് ജന്‍ ഔഷധിക്കുള്ളത്.

Read Also : ജോലിതരൂ കേന്ദ്ര സർക്കാരേ എന്ന് പറഞ്ഞു പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നവർ അറിയാൻ

ജന്‍ ഔഷധി പദ്ധതി പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് 3000 കോടി രൂപ ലാഭിക്കാനായതായി കണക്കുകള്‍ ഉദ്ദരിച്ചുകൊണ്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്ക് 35.51 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഗ്രാന്റായി അനുവദിച്ചത്. അങ്ങനെ ഗവണ്‍മെന്റ് ചെലവഴിക്കുന്ന ഓരോ രൂപക്കും പൗരന്മാര്‍ക്ക് ശരാശരി 74 രൂപ ലാഭിക്കാനായതായും പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ വിലവരുന്ന 10 കോടിയിലധികം ജന്‍ ഔഷധി ‘സുവിധ’ സാനിറ്ററി പാഡുകള്‍ വിറ്റതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button