NattuvarthaLatest NewsNews

മണിക്കൂറുകളുടെ വ്യത്യാസം, രണ്ട് അപകടങ്ങളിലായി നാല് പേര്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയിലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയില്‍ മിനി പിക്അപ് മരത്തിലിടിച്ചാണ് രണ്ട് പേര്‍ മരിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തില്‍ മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി തോട്ടത്തില്‍ അബുബക്കറിന്റെയും നബീസയുടെയും മകന്‍ ഷമീര്‍ (30) എന്നിവരാണ് ദാരുണമായി മരിക്കുകയുണ്ടായത്.

മീനങ്ങാടിയില്‍ നിന്ന് ബത്തേരി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബത്തേരി ഫയര്‍ഫോഴ്സ് എത്തി വാഹനത്തിന്റെ കാബിന്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തുംമുമ്പേ തന്നെ രണ്ടുപേരും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button