ഗുരുവായൂര്‍: ബേക്കറി ജീവനക്കാരിയുടെ പണവും, സ്വർണവും, മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിലായിരിക്കുന്നു. പുന്നത്തൂർ റോഡ് ജങ്ഷനിലെ അമൽ ബേക്കറിയിലെ ജീവനക്കാരിയുടെ ബാഗ് ഈ മാസം 11ന് മോഷ്ടിച്ച സംഭവത്തിലാണ് സഹോദരങ്ങളായ മണ്ണാർക്കാട് പൊട്ടാശ്ശേരി സ്വദേശികളായ കണ്ണനൂർ വീട്ടിൽ ഷെമിൻ (റിജോ 21), ഷെറിൻ (റിനോ 20), പ്രിൻസ് (റിൻസ് 18) എന്നിവരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്ത് സംശയാസ്പദമായനിലയിൽ കണ്ട മൂവരെയും എസ്.ഐ വി.പി. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിക്കുകയുണ്ടായത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് ബേക്കറിയിൽ നഷ്ടപ്പെട്ട പണം ഒഴികെയുള്ളവ കണ്ടെടുക്കുകയുണ്ടായി. ഇതിന് പുറമെ ഏഴ് മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡുകൾ, എ.ടി.എം കാർഡുകൾ എന്നിവയും കൈവശമുണ്ടായിരുന്നു. പ്രതികൾക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് തുടങ്ങിയ സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments