ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ ചരിത്ര ചുവടുവയ്പ്പിന് തുടക്കം കുറിച്ച് ഇന്ത്യ. രാജ്യവ്യാപകമായ കോവിഡ് വാക്സിനേഷന് ദൗത്യത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 10.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോവിഡ് മഹാമാരിക്കെതിരായ ചരിത്ര ചുവടുവയ്പ്പിന് തുടക്കം കുറിക്കുന്നത്.
Read Also : ചിറ്റാറിലെ മത്തായിയുടെ മരണം, സിബിഐ വന്നതോടെ നിര്‍ണായക തെളിവ് ലഭിച്ചു : എല്ലായിടത്തും അരുണിന്റെ സാന്നിധ്യം
ആദ്യ ദിനം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന് ലഭ്യമാക്കുക. ചില വാക്സിന് കേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തും.
ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്സീന് നല്‍കുക. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്സിന് നല്‍കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്സിനുമാണ് ആദ്യ ഘട്ടത്തില്‍ 12 നഗരങ്ങളില്‍ എത്തിച്ചിരിക്കുന്നത്.
Post Your Comments