കണ്ട് കൊതിതീരും മുൻപേ ധനിഷ്തയെ ദൈവം തിരികെ വിളിച്ചു. മസ്തിഷ്ക്ക മരണം സംഭവിച്ച ഒന്നരവയസ്സുകാരിയായ മകളുടെ അവയവം ദാനം ചെയ്ത് അഞ്ചു പേരുടെ ജീവനാണ് മാതാപിതാക്കൾ രക്ഷിച്ചിരിക്കുന്നത്. ആഷിഷും ബബിതയും രാജ്യത്തിന് തന്നെ വലിയൊരു മാതൃകയാവുകയാണ്.
20 മാസം മാത്രം പ്രായമുള്ള മകൾ ധനിഷ്ത ബാൽക്കണിയിൽ നിന്നും താഴെ വീണാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ജീവൻ നിലനിർത്താൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊന്നോമനയുടെ അവയവങ്ങളെങ്കിലും ദാനം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇവർ എത്തുകയായിരുന്നു.
Also Read: കൊച്ചി കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രനേട്ടം, അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിൽ ഇടത് വലതു മുന്നണികൾ
ധനിഷ്തയുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ അഞ്ച് പേരാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇതോടെ രാജ്യത്തെ അവയവ ദാനം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ധനിഷ്ത മാറി. കുഞ്ഞിന്റെ ഹൃദയവും, കരളും, രണ്ട് വൃക്കകളും, കണ്ണിലെ കോർണിയയുമാണ് അഞ്ച് രോഗികൾക്കായി ദാനം ചെയ്തത്. പൊന്നോമന പോയെങ്കിലും അഞ്ച് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പിതാവ് പറയുന്നു.
Post Your Comments