പട്ന : കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതോടെ മനംനൊന്ത് 16കാരി ആത്മഹത്യചെയ്തു. ജനുവരി മൂന്നിന് നാല് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയാണ് മാനഹാനിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കേസില്‍ മൂന്ന് പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് ശേഷം മകള്‍ അസ്വസ്ഥയായിരുന്നുവെന്നും വിവരം ഗ്രാമവാസികള്‍ അറിഞ്ഞതോടെ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. കിടപ്പുമുറി അകത്തുനിന്ന് പൂട്ടി സ്വയം തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് വാതില്‍ തകര്‍ത്ത് ബന്ധുക്കള്‍ അകത്ത് കടന്നെങ്കിലും രക്ഷിക്കാനായില്ല.
അതിനിടെ, പൊലീസില്‍ അറിയിക്കാതെ മൃതദേഹം പെട്ടെന്ന് സംസ്കരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ നാട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയതായി സാരയ്യ എസ്.ഡി.പി.ഒ രാജേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
Post Your Comments