ന്യൂയോർക്ക് : ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിനെതിരെ നടപടിയുമായി യൂട്യൂബ് .ട്രംപിന്റെ പേരിലുള്ള ചാനലാണ് യൂട്യൂബ് നിർത്തലാക്കിയത്.
കാപ്പിറ്റോൾ ആക്രമണത്തിന് സോഷ്യൽ മീഡിയിൽ ട്രംപ് നടത്തിയ പ്രകോപനം കാരണമായെന്ന കണ്ടെത്തലാണ് നടപടി എടുക്കാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കിയത്. ഇതിനൊപ്പം കാപ്പിറ്റോളിലെ പ്രതിഷേധങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ അണികളി ലെത്തിച്ചതും പ്രതിഷേധം വ്യാപകമാക്കാൻ കാരണമായി.നിരോധനം ഒരാഴ്ചത്തേക്ക് മാത്രമാണെന്നാണ് യൂട്യൂബ് അധികൃതർ പറയുന്നത്.
എന്നാൽ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം യൂട്യൂബ് നടപടി എടുക്കുന്നതിൽ എന്താണ് പ്രത്യേകതയെന്നും റിപ്പബ്ലിക്കൻ അനുയായികൾ ചോദിക്കുന്നു. .
Post Your Comments