KeralaLatest NewsNewsIndiaLife StyleDevotionalSpirituality

മകരസംക്രാന്തിയോട് സാമ്യമുള്ള ഉത്സവങ്ങൾ ഏതെല്ലാം?

ജനുവരി 14, ഇന്ന് മകരസംക്രാന്തി. ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. മകരസംക്രാന്തി സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 5:46 വരെയാണ് മകരസംക്രാന്തി പുണ്യ കാലം. (ദൈര്‍ഘ്യം – 09 മണിക്കൂര്‍ 16 മിനിറ്റ്). അന്നേദിവസം, രാവിലെ 8:30 മുതല്‍ 10:15 വരെയാണ് മകരസംക്രാന്തി മഹാ പുണ്യ കാലം. (ദൈര്‍ഘ്യം: 01 മണിക്കൂര്‍ 45 മിനിറ്റ്). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മകരസംക്രാന്തിയോട് സാമ്യമുള്ള നിരവധി ഉത്സവങ്ങളുണ്ട്.

Also Read: ആടിനെ കടുവ കൊന്നു ; ഭീതിയോടെ നാട്ടുകാർ

പൊങ്കൽ: തമിഴ്‌നാട്ടിൽ ആഘോഷിക്കുന്ന തായ് പൊങ്കൽ അഥവാ പൊങ്കൽ ഇന്ദ്രന് സ്തുതി അർപ്പിക്കുന്ന നാല് ദിവസത്തെ ആഘോഷമാണ്. സമൃദ്ധമായ മഴയ്ക്കും, ഫലഭൂയിഷ്ഠമായ ഭൂമിയ്ക്കും, നല്ല വിളവിനും ഇന്ദ്രന് നന്ദി പറയുന്നതിനുള്ള ഒരു അവസരമായിട്ടാണ് പൊങ്കലിനെ തമിഴ് ജനത കാണുന്നത്. അവരുടെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്ന് കൂടെയാണ് ഇത്.

ഉത്തരായൻ: ഗുജറാത്തിലെ പ്രധാന ഉത്സവമാണ് ഉത്തരായൻ. കൊയ്ത്തുകാലം ആഘോഷിക്കുക എന്നതാണ് ഈ ഉത്സവത്തിലൂടെ ജനങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേക സുഗന്ധവ്യഞ്ജനങ്ങളും വറുത്ത പച്ചക്കറികളും കൊണ്ട് നിർമ്മിച്ച ഉന്ദിയു – ഉത്തരായൻ ദിനത്തിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമാണ്.

Also Read: ‘സർവ്വേ സന്തു നിരാമയാ’ വിവാദം: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും വിവരക്കേടും തലയിൽ പേറുന്നവരോട്

ലോഹ്രി: പഞ്ചാബിലെ കൊയ്ത്തുത്സവമാണ് ലോഹ്രി. ജനുവരി 13 നാണ് ലോഹ്രി ആഘോഷിക്കുക. ഈ ഉത്സവത്തിൽ വൈകുന്നേരം തീ കത്തിക്കുകയും, നിലക്കടല, എള്ള്, ശർക്കര, ചോളം എന്നീ ആഹാരം കഴിക്കുന്നതിനും പേരുകേട്ടതാണ്. ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിനു മുൻപ് അഗ്നിയിലേക്ക് സമർപ്പിക്കുന്ന ആചാരവും ലോഹ്രിയുടേതാണ്.

വൈശാഖി: പഞ്ചാബിൽ വളരെയധികം ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഒരു കൊയ്ത്തുത്സവമാണ് വൈശാഖി, ഇത് ബൈശാഖി എന്നും അറിയപ്പെടുന്നു. വസന്തകാലത്തിൽ ഈ ഉത്സവം അവരുടെ പുതുവത്സരമായും കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button