ജനുവരി 14, ഇന്ന് മകരസംക്രാന്തി. ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. കേരളത്തിൽ അയ്യപ്പസ്വാമിയുടെ ഭക്തർ മകരസംക്രാന്തിക്കു മുമ്പ് 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ ദർശിക്കുന്നു.
ചന്ദ്രന്റെ സ്ഥാനങ്ങളിലുള്ള മാറ്റങ്ങൾക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്നതും ചന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതുമാണ് മിക്ക ഹിന്ദു ഉത്സവങ്ങളും എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, മകരസംക്രാന്തി സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മകരസംക്രാന്തി ഉത്സവ ദിനത്തിൽ, പകലും രാത്രിയും തുല്യമാണ്. എന്നാൽ, ഈ ദിവസത്തിനു ശേഷം സൂര്യൻ അൽപ്പം നേരം കൂടുതൽ നിൽക്കും. ഇതിനാൽ പകലിനു നീളം കൂടുതലും രാത്രി കുറവും ആയിരിക്കും.
Also Read: വിലയില്ല ; ദുരിതത്തിലായി പൈനാപ്പിൾ കർഷകർ
മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം. ഉത്തരായനകാലത്തെ ശുഭകാലമെന്നാണ് പറയുന്നത്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
Post Your Comments