NattuvarthaKerala

മറയൂരിൽ സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു

ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ മോഷണമാണ് സ്കൂളിൽ നടക്കുന്നത്

മറയൂർ : സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നു. മൈക്കിൾഗിരി സെന്റ് മൈക്കിൾസ് എൽ.പി. സ്കൂളിലാണ് മോഷണം നടന്നത്. ഒരു പ്രൊജക്ടർ, രണ്ടു മോണിറ്റർ, സ്റ്റെപ്പ്അപ്പ്, ഡി.വി.ഡി അടക്കം നിരവധി സാധനങ്ങളാണ് മോഷ്ടാക്കൾ കടത്തിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

സ്കൂൾവളപ്പിൽ തന്നെയാണ് പ്രഥമാധ്യാപികയും മദറും താമസിക്കുന്ന മഠം. ശനിയാഴ്ച ആറിന് ശേഷം ഓഫീസ് റൂമുകൾ പൂട്ടി മഠത്തിലേക്ക് പോയി. ഞായറാഴ്ച വൈഫൈ കിട്ടാതെവന്നപ്പോൾ ശരിയാക്കുവാൻ ഓഫീസിലെത്തിയപ്പോഴാണ് രണ്ടുമുറികൾ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്.

ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ മോഷണമാണ് സ്കൂളിൽ നടക്കുന്നത്. നേരത്തെ ഓഫീസ് കുത്തി തുറന്ന് പണം കവർന്നിരുന്നു. സ്കൂൾ പ്രഥമാധ്യാപിക സി. ട്രീസാപോളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറയൂർ അഡി.എസ്.ഐ. എം.എം. ഷമീർ, എ.എസ്.ഐമാരായ കെ.പി. ബെന്നി, ഷിജി കെ.പോൾ, ജിജി സി.പി. എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button