News

രാജ്യത്ത് കോവിഡ് കാലത്ത് പഴയ സ്വർണ്ണത്തിൻ്റെ ഒഴുക്ക്

പഴയ സ്വർണ്ണത്തിൻ്റെ കണക്ക് സർവ്വകാല റെക്കോഡാണ്, 2012 ൽ 118 ടൺ വിപണിയിലെത്തിയതാണ് ഏറ്റവും കൂടുതൽ

മുംബൈ: രാജ്യത്ത് ലോക്ക് ഡൗണിനിടയിൽ വിപണിയിലേക്ക് പഴയ സ്വർണ്ണത്തിൻ്റെ അതിശയിപ്പിക്കുന്നത തരത്തിലുള്ള ഒഴുക്ക്. ലോക് ഡൗൺ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മാത്രം വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണ്ണം വിപണിയിലെത്തി. ഇത്തിൽ 15 മുതൽ 18 വരെ ടൺ സ്വർണ്ണം കേരളത്തിലേക്കാണ് എത്തിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ രാജ്യത്താകെയുള്ള കണക്ക് 150 ടൺ കടക്കുയന്നാണ് പ്രതീക്ഷിക്കുന്നത്.

Also related: കേരളത്തിലെ 8 എംഎൽഎമാർക്കെതിരെ വിജിലൻസ് കേസ്, ഒരൊറ്റ എംഎൽഎയുടെ പേരിൽത്തന്നെ 149 വഞ്ചനാക്കേസുകൾ

800 മുതൽ 900 വരെ ടണ്ണായിരുന്നു രാജ്യത്തെ വാർഷിക സ്വർണ്ണ ഇറക്കുമതി. നടപ്പു സാമ്പത്തിക വർഷം നവംബർ വരെ 221 ടൺ മാത്രമാണ് ഇറക്കുമതി ഇനത്തിൽ എത്തിയത്.സാമ്പത്തിക വർഷം കഴിയുമ്പോൾ ഇത് 500 ടൺ പോലും കടക്കില്ല എന്നാണ് വിലയിരുത്തൽ.

Also related: എങ്ങനെയുള്ളവരാണ് കോവിഡ് വാക്സിന്‍ എടുക്കേണ്ടത് ? പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍; വിശദീകരണവുമായി ആരോഗ്യവകുപ്പ്

പഴയ സ്വർണ്ണത്തിൻ്റെ കണക്ക് സർവ്വകാല റെക്കോഡാണ്. 2012 ൽ 118 ടൺ വിപണിയിലെത്തിയതാണ് ഏറ്റവും കൂടുതൽ. ഈ സാമ്പത്തിക വർഷം ഇത് 150 കടന്ന് ഇരുന്നൂറിനടുക്കുമെന്നാണ് വിലയിരുത്തലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button