മാഡ്രിഡ്: പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റ താരം കൈലിയൻ എംബാപ്പയെ മോഹവില നൽകി സ്വന്തമാക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചു. എംബാപ്പക്കായി 1990 കോടി രൂപ മുടക്കാനാണ് റയൽ പദ്ധതിയിട്ടിരിക്കുന്നത്.
Also related: വാളയാർ:ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നിയമസഭയിൽ,പോലിസും പ്രോസിക്യൂഷനും ചേർന്ന് കേസ് അട്ടിമറിച്ചു
എംബാപ്പയെ ദീർഘ കാലത്തേക്ക് ടീമിൽ നിലനിർത്തുക എന്നതും പൊന്നുംവില കൊടുത്ത് താരത്തെ സ്വന്തമാക്കുന്നതിന് പിന്നിലുണ്ട്. നിലവിൽ .പി എസ് ജിയുമായി താരത്തിന് കരാർ നിലനിൽക്കുന്നുണ്ട്.ഇത് 2022 ൽ ജൂണിൽ അവസാനിക്കുന്നത് മുൻനിർത്തിയാണ് റയലിൻ്റെ നീക്കം.
Also related: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
കരാർ അവസാനിക്കുന്നതിന് മുമ്പ് താരത്തെ വിൽക്കാനാണ് ഫ്രഞ്ച് ക്ലബായ പിസ്ജിയുടെ ശ്രമം. 1990 കോടിക്ക് റയൽ എംബാപ്പയെ സ്വന്തമാക്കിയാൽ അതും ചരിത്രമാകും. സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പിഎസ്ജി സ്വന്തമാക്കിയതാണ് നിലവിടെ ട്രാൻഫർ റെക്കോഡ്. 1969 കോടിക്കാക്കുയിരുന്നു നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.
Post Your Comments