ലണ്ടന്‍: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയെന്ന് സംശയിക്കുന്നതായും, എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷങ്ങ ള്‍ ആവശ്യമുണ്ടെന്നും സംഘടന പറയുന്നു.
Read Also : എറണാകുളത്ത് ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് ഡോസ് വാക്സിൻ
അതേസമയം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി ഒന്‍പതിന് ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.
Post Your Comments