പാലക്കാട് നഗരസഭ വളപ്പിലെ രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തിൽ ബിജെപിയുടെ കൊടി കെട്ടിയത് ബിജെപി പ്രവർത്തകനല്ലെന്ന് പൊലീസ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിമയുടെ കഴുത്തിൽ കൊടി ഉയർത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ രാഷ്ട്രപിതാവിനെ ബിജെപി അപമാനിച്ചു എന്നാരോപിച്ച് കോൺഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ കൊടി കെട്ടിയത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്നായിരുന്നു കോൺഗ്രസും സി പി എമ്മും ആരോപിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ബി ജെ പി ശ്രമിക്കുന്നതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാൽ, ബിജെപി പ്രവർത്തകനല്ല ഇയാളെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ വെട്ടിലായിരിക്കുകയാണ്.
Post Your Comments