രാമനാഥപുരം രൂപതയിലെ ഒരു വികാരി വിവാഹം കഴിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡികളിലെ ചർച്ചാ വിഷയം. രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളിയാണ് കഥാനായകൻ. പ്രിൻസൺ അച്ചൻ ഒരു കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. പക്ഷേ, ബിഷപ് അതിനനുവാദം നൽകിയില്ല.
Also Read: മദനിയുടെ ആരോഗ്യനില വഷളായി; വിദഗ്ധ ചികിത്സയ്ക്കായി ഇടപെടല്‍ നടത്തണമെന്ന് പിഡിപി നേതാക്കൾ
സഭയ്ക്ക് പ്രിൻസൺ അച്ചൻ പറഞ്ഞത് അംഗീകരിക്കാനായില്ല. ഇതേത്തുടർന്ന് ഫാദർ പ്രിൻസൺ പുരോഹിതർക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയിൽ ചേരുകയും കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത സംഭവത്തെ കുറിച്ചുള്ള ജെയിംസ് പീറ്ററിന്റെ പോസ്റ്റാണ് ചുവടെ.
https://www.facebook.com/jamesvadaparampil/posts/3655254861231153
“രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കികയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യർത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയിൽ ചേർന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിൻസൻ മഞ്ഞളിക്കും വധുവിനും മംഗളാശംസകൾ നേരുന്നു…”
Post Your Comments