പത്തനംതിട്ട : വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. മകരവിളക്കിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചത്. മകരവിളക്ക് ദിവസമാണ് ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചത്.
വ്യാഴാഴ്ചയാണ് മകര വിളക്ക്. വിനോദ സഞ്ചാരികളെ കൂടാതെ ധാരാളം ഭക്തരും മകരവിളക്കിനോടനുബന്ധിച്ച് ഈ പ്രദേശങ്ങളിലേക്ക് എത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചത്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരമാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കളക്ടര്‍ പുറപ്പെടുവിച്ചത്.
Post Your Comments