Latest NewsNewsIndia

കർഷക സമരവേദിയിൽ ‘ഹീദ് ഇ-ഖലിസ്ഥാന്‍’ പുസ്തക വിതരണം; പ്രധാനമന്ത്രി ഖാലിസ്ഥാനികളോട് ഇടയേണ്ടെന്ന് മുദ്രാവാക്യം

പഞ്ചാബി ഗായകന്‍ പ്രീത് ഹര്‍പലിന്‍റെ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം ഖാലിസ്ഥാനികൾ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകുന്നതായി സൂചനകൾ. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികൾക്ക് പങ്കുണ്ടെന്ന കോൺഗ്രസ്-ബിജെപി നേതാക്കളുടെ ആരോപണം ശരിവെയ്ക്കുന്ന റിപ്പോർട്ടുകളാണ് ഡൽഹിയിൽ നിന്നും വരുന്നത്. ഭിന്ദ്രന്‍വാലെയെ സ്തുതിക്കുന്ന പുസ്തകം സമരവേദിയില്‍ വിതരണം ചെയ്തതായി സൂചനകൾ.

കർഷകരുടെ സമരവേദിയില്‍ പുസ്തകം വിതരണം ചെയ്യുന്ന ചടങ്ങിൽ ഖാലിസ്ഥാന്‍ വാദി നടന്‍ ദീപ് സിധു പങ്കെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് പലതവണ വാദമുയർത്തിയ ഭിന്ദ്രന്‍വാല എന്ന ഭീകരനെ സ്തുതിക്കുന്ന ‘ഹീദ് ഇ-ഖലിസ്ഥാന്‍’ എന്ന പുസ്തകമാണ് സമരത്തിൽ വിതരണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

Also Read: 2015ലെ പ്രവചനം യാഥാര്‍ത്യമായോ? ചർച്ചയായി രാഹുൽ ഗാന്ധിയുടെ വിഡിയോ

ഖാലിസ്ഥാന്‍ വാദികളും സംഘടനകളും അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ കർഷക സമരം ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കര്‍ഷകസമരത്തെ ഹൈജാക്ക് ചെയ്യാന്‍ ഖാലിസ്ഥാനികൾ ശ്രമിക്കുന്നുവെന്ന ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് ഭിട്ടുവിൻ്റെ ആരോപണവും ഇതിനോട് ചേർത്തു വായിക്കാം.

പഞ്ചാബി ഗായകന്‍ പ്രീത് ഹര്‍പലിന്‍റെ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. പ്രധാനമന്ത്രി മോദി ഖാലിസ്ഥാനികളോട് ഇടയേണ്ട എന്ന രീതിയിലാണ് വൈറൽ വീഡിയോയിലെ സാരാംശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button