സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി ഉയര്ത്തുന്നുയെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. പാക്കിസ്ഥാന് എല്ലാ അര്‍ത്ഥത്തിലും ഭീകരതയെ സംരക്ഷിക്കുകയാണെന്ന് കരസേനാ മേധാവി ജനറല്‍ പറഞ്ഞു. ഭീകരതയോട് ഒരു തരി സഹതാപം പോലും ഇന്ത്യന്‍ സൈന്യത്തിനില്ല. ഇതിനെതിരെ ശക്തമായ തിരിച്ചടി തന്നെ നല്കിയിരിക്കും. കരസേനാ ദിനത്തിന് മുന്നോടിയായി വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ പാക്കിസ്ഥാനും ചൈനയും രാജ്യത്തിനേ ശക്തമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിനെതിരെയുള്ള കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാന് തുടരുകയാണ്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം കര്‍ശന നിലപാട് തന്നെ കൈക്കൊള്ളും. ഏത് സമയത്തും എവിടേയയും അതീവ കൃത്യതയോടെ തന്നെ ഇന്ത്യന്‍ സൈന്യം പ്രതികരിക്കും. ഇന്ത്യയുടെ ഈ സന്ദേശം ലോകമെമ്പാടും നമ്മള് നല്കി കഴിഞ്ഞെന്നും കരസേനാ മേധാവി അറിയിച്ചു.
Read Also: സിപിഎം മെമ്പറുടെ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; കയ്യോടെ പിടികൂടി പോലീസ്
സുരക്ഷാ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരു ഭാഗത്ത് നിന്നും അതിര്‍ത്തികളില്‍ സൈന്യത്തെ പിന്‍വലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൈന്യം നേരിട്ടത് രണ്ട് വ്യത്യസ്ത വെല്ലുവിളികളായിരുന്നു. അതിര്‍ത്തിയിലെ പോരാട്ടത്തിനൊപ്പം രാജ്യത്തെ കൊറോണ പ്രതിരോധത്തിലും സൈന്യത്തിന് മുന്നണിയില്‍ നില്ക്കാന് സാധിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊറോണ പ്രതിരോധത്തില്‍ സൈന്യം നിര്‍ണായകമായി. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.
Post Your Comments