KeralaLatest NewsNews

പ്ലീസ് സ്‌റ്റോപ് ഇറ്റ്; വെല്‍ഫയര്‍ പാര്‍ട്ടി വിഷയത്തില്‍ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫയർ വിഷയം അടഞ്ഞ അധ്യായമെന്ന് താങ്കൾ പറയുമ്പോഴും താങ്കളുടെ പ്രസ്‌താവനയിൽ വ്യക്തത കുറവുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.

ഇതോടെ മുല്ലപ്പള്ളി തന്റെ പതിവ് ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു.’ പ്ലീസ്, ഡോണ്ട് സ്റ്റോപ്പ് ഇറ്റ്. ആം സോറി. ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്.’ എന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. എന്നാൽ വീണ്ടും മാധ്യമപ്രവർത്തകൻ തന്റെ ചോദ്യം ആവർത്തിക്കുകയായിരുന്നു. ഇതോടെ മുല്ലപ്പളളിയുടെ പ്രതികരണം ഇങ്ങനെയായി.’നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട. നിങ്ങൾക്ക് എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. ചുമ്മ ആവശ്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിങ്ങൾ ആർക്ക് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. പ്ലീസ് ടെൽ മീ. മാനേജ്മെന്റിന് വേണ്ടിയിട്ടാണോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയിട്ടാണോ? എന്നും മുല്ലപ്പള്ളി ചോദിച്ചു.

എന്നാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം എന്ന് പറഞ്ഞ മറ്റൊരു മാധ്യമപ്രവർത്തകൻ സംസാരിക്കാൻ തുടങ്ങുന്നതിനിടെ മിണ്ടാതിരിക്കു നിങ്ങൾ എന്നു പറഞ്ഞ് മുല്ലപ്പളളി തന്റെ ക്ഷോഭം പ്രകടിപ്പിച്ചു. തൊട്ടുപിന്നാലെ എത്തിയ എൻ സി പിയുടെ മുന്നണിയിലേക്കുളള പ്രവേശനത്തെപ്പറ്റിയുളള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മുല്ലപ്പളളിയുടെ മറുപടി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button