ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കുബേരമന്ത്രം ഉത്തമമാണെന്നാണ് ആചര്യന്‍മാര്‍ പറയുന്നത്. വ്രതത്തോടും ധ്യാനത്തോടും കൂടി ഒരുലക്ഷം ഉരുജപിച്ച് പതിനായിരം ഉരു എള്ള് ഹോമിച്ച് പൂജിച്ചാലാണ് മന്ത്രസിദ്ധി കൈവരു.
ഈ മന്ത്രം ശിവക്ഷേത്രത്തിലിരുന്ന് ഏകഗ്രതയോടെ ഒരു ലക്ഷം തവണ ജപിച്ചാല്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. കൂവളത്തിനുചുവട്ടിലിരുന്ന് ശിവഭഗവാനെയും കുബേര ഭഗവാനെയും ധ്യാനിച്ച ശേഷം ഒരു ലക്ഷം തവണ മന്ത്രം ഉരുവിട്ടാല്‍ ഗൃഹത്തില്‍ സകല ഐശ്വര്യങ്ങളും അഭിവൃദ്ധിയുമുണ്ടാകുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം: അത്ഭുത സിദ്ധിയുളള ഈ മന്ത്രം തെറ്റായി ജപിക്കുകയോമറ്റോ ചെയ്യരുത്. കൂടാതെ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ഉപയോഗിക്കാവൂ. ഇവിടെ കുബേര മന്ത്രം കൊടുക്കുന്നത് പൊതുഅറിവിലേക്കു മാത്രമാണ്.
മന്ത്രം:
യക്ഷായ കുബേരായ വൈശ്രവണായ ധന-
ധാന്യാധിപതയേ ധനധാന്യസമൃദ്ധിം മേ-
ദേഹി ദദാപയ സ്വാഹാ.
ചന്ദസ്:
വിശ്രവാഃ ഋഷിഃ ബൃഹതീച്ഛന്ദഃ
ശിവമിത്രോ ധനേശ്വരോദേവതാ.
ധ്യാനം:
മനുജ വാഹ്യ വിമാനവരസ്ഥിതം
ഗരുഡ രത്‌നനിഭം നിധിനായകം
ശിവസഖം മകുടാദിവിഭൂഷിതം
വരഗദേ ദധതം ഭജ തുന്ദിലം.
Post Your Comments