ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. കിഷ്‌വ്വാർ ജില്ലയിൽ വൈകീട്ടോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വലിയ പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം. കിഷ്‌വ്വാർ, ഉദംപൂർ എന്നീ ജില്ലകളിലെ വിവിധ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. കിഷ്‌വ്വാറിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ശക്തിയായ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments