Latest NewsIndia

ലഡാക്കിൽ ശക്തമായ ഭൂചലനം

ശ്രീനഗർ : ലഡാക്കിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.4 തീവ്രത രേഖപ്പെടുത്തി. ലഡാക്കിലെ ലേയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ലേയിൽ നിന്നും 129 കിലോ മീറ്റർ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

read also: ഐഎസ് ഭീകരരുമായി ബന്ധമെന്ന ആരോപണത്തിൽ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി

ഭൂചലനം 34.96 N അക്ഷാംശത്തിലും 78.59 E രേഖാംശത്തിലുമാണ് സംഭവിച്ചത്. ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ തവണ ഉണ്ടായ ഭൂചലനത്തിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button