ന്യൂഡല്‍ഹി : കര്‍ഷക സമരം പരിഹരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാന്‍ യൂണിയന് അധ്യക്ഷന്‍ ജിതേന്ദര്‍ സിംഗ് മന്, ഇന്റര്‍നാഷണല്‍ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാര്‍ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനില്‍ ധന്‍വാര്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉള്ളത്. ഈ സമിതിയാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുക.
കര്‍ഷകര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് കേന്ദ്രസര്‍ക്കാരിനോടാണ്. സമരം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. പാര്‍ലമെന്റില്‍ പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ ശേഷം സംയുക്ത പ്രതിഷേധത്തില്‍ തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.
Post Your Comments