
സാന്റിയാഗൊ : കൊവിഡ് പരിശോധനയില്‍ ഗൊറില്ലകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാന്റിയാഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള ഗൊറില്ലകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യവാരം രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ചുമയും പനിയും ശ്വാസ തടസവും ഗൊറില്ലകള്‍ക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവയെ ക്വാറന്റീന്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നും മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്സണ്‍ അറിയിച്ചു. കൊവിഡ് ബാധിതനായ മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാകാം ഗൊറില്ലകള്‍ക്ക് രോഗം ബാധിച്ചതെന്നാണ് സൂചന. യുഎസില്‍ ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. അതേസമയം, മൃഗശാലയിലെ മറ്റ് മൃഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Post Your Comments