ഹവാന : ഡിസംബര്‍ 20 മുതലാണ് ക്യൂബയില്‍ കെേറാണ കേസുകള്‍ ഉയരാന്‍ തുടങ്ങിയത്. ഇന്നു 431 പേര്‍ക്കാണ് വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ഇതു ക്യൂബയുടെ കൊറോണ ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ്.പ്രതിരോധസംവിധാനങ്ങള്‍ അപ്പാടെ പാളിയതാണ് രോഗവര്‍ദ്ധനവിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 153 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ കൊറോണ വൈറസ് കുറയുമ്ബോഴാണ് ക്യൂബയില്‍ രോഗവാഹകരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.കൊറോണ വാക്‌സിനായി ക്യൂബ മറ്റു രാജ്യങ്ങളെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കൊറോണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ക്യൂബന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments