ന്യൂഡൽഹി : നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി രാജ്യത്ത് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Read Also : സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുത്തനെ ഇടിഞ്ഞു
രാജ്യത്ത് ആകെ 2,16,558 രോഗികളാണ് നിലവിലുള്ളത്. ഇതില്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് 50,000ത്തിനു മുകളില്‍ രോഗികളുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 16നാണ് രാജ്യത്ത് ഒന്നാംഘട്ട വാക്സിന് വിതരണം ആരംഭിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഒരുകോടി ആരോഗ പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ട വാക്സിന് നല്‍കുക.
Post Your Comments