COVID 19Latest NewsIndiaNewsInternational

കോവിഡ് വാക്സിൻ വിതരണം : ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന.

Read Also : കോവിഡ് കേസുകൾ കുതിച്ചുയരുന്നു, ഇന്ത്യയിൽ നിന്നും വാക്‌സിൻ ‍ വാങ്ങാനൊരുങ്ങി ക്യൂബയും

വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കണം , ഒപ്പം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒൻപത് കോടിയിലേറെ പേരെ കൊറോണ ബാധിച്ചു, അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്തു . മഹാവ്യാധിയാണെന്ന ജാഗ്രത നിരന്തരം കൊറോണക്കെതിരെ വേണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രധാന ഗവേഷക സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

വാക്സിൻ നിലവിൽ വന്നതിന് പിന്നാലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ രോഗവ്യാപനമാണ് ഉണ്ടായിരിക്കുന്നത് . അതുകൊണ്ട് തന്നെ വാക്സിൻ ഉണ്ടെന്ന ധൈര്യത്തിൽ ജാഗ്രത കൈവെടിയരുതെന്നും സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button