
ചാലക്കുടിയിലെ ശൈശവ വിവാഹത്തിൽ ട്വിസ്റ്റ്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വരൻ ഞരമ്പു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യലിനെത്തുടർന്ന് വരൻ പോക്സോ കേസിലും പ്രതിയായി. വിവാഹത്തിനു ശേഷം യുവാവ് തന്നെ പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകിയതോടെയാണ് യുവാവിനെതിരെ പോക്സോയും ചുമത്തിയത്.
Also Read: “ഈ മോഡല്‍ സാംസ്കാരിക നായകര്‍ കേരളത്തിന് അപമാനം’; കമലിനെതിരെ ശബരീനാഥൻ
മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിക്ക് 17 വയസ്സാണുള്ളത്. പെൺകുട്ടിയെ നിരബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് മനസിലായതോടെ കേസിൽ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസിൽ പ്രതികളാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
എലിഞ്ഞിപ്രയ്ക്ക് സമീപമുള്ള അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ്നാട്ടിലായിരുന്ന പെൺകുട്ടിയുടെ അച്ഛനെ ആരും വിവരമറിയിച്ചിരുന്നില്ല. പിന്നീട് അച്ഛൻ നാട്ടിലെത്തിയപ്പോൾ നവംബറിൽ നടന്ന ആദ്യവിവാഹം മറച്ചുവെച്ചുകൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കുകയായിരുന്നു.
Post Your Comments