Latest NewsKeralaNews

“ഈ ​മോ​ഡ​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​നം’; കമലിനെതിരെ ശ​ബ​രീ​നാ​ഥ​ൻ

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ കമലിനെ പോലെയുള്ള സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ. കേരള ചലച്ചിത്ര അക്കാദമിയിൽ ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് കമലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.
പി.എസ്.സി ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണെന്ന് കെ.എസ്. ശബരീനാഥൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഷെയിംഓൺയുകമൽ എന്ന ഹാഷ് ടാഗിലാണ് കുറിപ്പെഴുതിയിരിക്കുന്നത്.

 

കുറിപ്പിന്റെ പൂർണരൂപം………………………

#ShameonyouKamal

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം… “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും”
PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണ്.

 

https://www.facebook.com/SabarinadhanKS/posts/1539647912893325

shortlink

Post Your Comments


Back to top button