പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പിയുടെ കൊടി കെട്ടുന്ന ദൃശ്യം പുറത്ത്. കൊടി കെട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല, നഗരസഭയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ 7.45 നാണ് കൊടി കെട്ടിയത്. പ്രതിയെ കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.
Read Also : ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളത്തിന് സ്വന്തം
ഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി.
പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെഎസ് യുവും ഡിവൈഎഫ്ഐയും പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
Post Your Comments