കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നേരെ പീഡന ശ്രമം നടന്നിരിക്കുന്നു. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന സംഭവത്തില്‍ 17 വയസുകാരിക്കും 7 വയസ്സുകാരിക്കും നേരെയാണ് പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.17 വയസ്സുകാരിയെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് . സംഭവത്തില്‍ പെരുമാച്ചേരി സ്വദേശി ടി.ഷാജി(40) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു . ഇയാള്‍ക്കെതിരെ പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എസ്.ഐ വി.ആര് വിനീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മയ്യില്‍ കയരളത്ത് ഏഴുവയസുകാരിയെ 60 വയസ്സുകാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഗോപാല്പീടികയിലെ എം.പി രാധാകൃഷ്ണനാണ് അറസ്റ്റിലായത് . ഇയാള്‍ക്കെതിരെ യും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments