മറയൂർ : നിർത്തിയിട്ടിരുന്ന ട്രാവലറിൽ ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി. ബസ്. അപകടത്തെത്തുടർന്ന് നീണ്ടുനിന്ന തർക്കത്തിൽ ഇരുവാഹനങ്ങളും മാറ്റാതെവന്നതിനാൽ അരമണിക്കൂറോളം ടൗണിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
മൂന്നാറിൽ നിന്ന് മറയൂരിലേക്ക് വന്ന ട്രാവലർ എതിരെ ബസ് വരുന്നതു കണ്ട് നിർത്തി. എന്നാൽ ഇരുവശങ്ങളിലും വാഹനങ്ങൾ കിടക്കുന്നത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുത്തതാണ് ട്രാവലറുമായി ഇടിക്കാൻ കാരണമായത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
അവധിദിവസങ്ങളായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മറയൂർ മേഖലയിൽ സഞ്ചാരികളുടെ നല്ല തിരക്കായിരുന്നു. ഒടുവിൽ മറയൂർ പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments