Latest NewsKeralaNews

വീണ്ടും എസ് ഡി പി ഐ-സിപിഎം ധാരണ ; സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സിപിഎം

നഗരസഭാ അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം -എസ് ഡി പി ഐ ധാരണയുണ്ടായിരുന്നു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും സിപിഎം- എസ്ഡിപിഐ ധാരണ. പത്തനംതിട്ട നഗരസഭയിൽ സ്ഥിരം സമിതി എസ് ഡി പി ഐക്ക് നൽകി സിപിഎം. സ്ഥിരം സമിതിയിലെ ആകെയുള്ള മൂന്ന് അംഗങ്ങളും എസ്ഡിപിഐ പ്രതിനിധികളാക്കിയാണ് സിപിഎം അധ്യക്ഷ സ്ഥാനം നൽകിയതിന് പ്രത്യുപകാരം ചെയ്തിരിക്കുന്നത്.

Also related: നിയമസഭാ കാലയളവിൽ സ്പീക്കറെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കിയത് സഭയോടുള്ള ആദരവ് കാരണം; അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറൽ

വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് അംഗങ്ങളെയും എസ്ഡിപിഐ യിൽ നിന്നും വരുന്ന വിധത്തിൽ സിപിഎം നൽകിയത്. മൂന്ന് പേരും ഒരു പാർട്ടിയായതിനാൽ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ വോട്ട് ചെയ്‌തെന്ന ആക്ഷേപത്തിൽ നിന്നും ഇടതുമുന്നണിക്ക് ഒഴിഞ്ഞു നിൽക്കാമെന്ന തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ.

Also related: രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ,രാജ്യത്തെ ആകെ രോഗികളിൽ 28.61 ശതമാനവും ജനസംഖ്യയിൽ 2.6% മാത്രമുള്ള സംസ്ഥാനത്ത്

നഗരസഭാ അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം -എസ് ഡി പി ഐ ധാരണയുണ്ടായിരുന്നു. വോട്ടെടുപ്പിൽ നിന്നും എസ് ഡി പി ഐ വിട്ടു നിന്ന് ഇടതുമുന്നണിക്ക് അധ്യക്ഷ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന ഉറപ്പിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വിട്ട് നിന്ന് സിപിഎമ്മിനെ ഭരത്തിലേറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button