ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കമ്പനികളുടെ കോവിഡ് വാക്സീനുകൾക്ക് രാജ്യത്ത് ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നാല് വാക്സിനുകൾക്ക് ഉടൻ അനുമതി നൽകും എന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്.
Also related: മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
ആദ്യഘട്ടത്തിൽ തന്നെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തരേയും കോവിഡ് പോരാളികളേയും മുൻഗണനാ പട്ടികയി ഉൾപ്പെടുത്തി വാക്സീൻ നൽകും. രണ്ടാം ഘട്ടത്തിൽ, 50 വയസ്സിന് മുകളിലുള്ളവർക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവർക്കും കുത്തിവെപ്പ് നൽകും. അടുത്ത കുറച്ച് മാസങ്ങളിൽ 30 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നുവെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
Also related: ഇന്ധന വില വീണ്ടും കൂടും, പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ
മൂന്നു കോടി ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്. വാക്സിൻപുർണ്ണമായും സൗജന്യമാണെന്നും മൂന്നു കോടി ആളുകൾക്കുള്ള വാക്സീൻ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. കോവിഷീൽഡ് വാക്സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകിയിട്ടുണ്ട്. എല്ലാവരും ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണം എന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
Post Your Comments