തിരുവനന്തപുരം: കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോമിനു ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ∙പിന്നിൽ പുറത്തുനിന്നു മദ്യം കൊണ്ടുവന്നു ജയിലിനുള്ളിൽ വച്ചു കഴിച്ചതാണു കാരണം. പേരയ്ക്ക ഫ്ലേവറുള്ള മദ്യം കഴിച്ചതാരെന്നു കണ്ടെത്തിയെങ്കിലും അത് ജയിൽ എത്തിച്ചതാരെന്നു തെളിയിക്കാനുള്ള അന്വേഷണത്തിലാണ്. എന്നാൽ ഈ അന്വേഷണത്തിൽ പണികിട്ടിയത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥർക്ക്. ഡപ്യുട്ടി പ്രിസൺ ഓഫിസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.
read also:വഴിയാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ തടിലോറിയിൽ ഇടിച്ചുമറിഞ്ഞു; യുവാക്കൾക്ക് പരിക്ക്
മദ്യപാനത്തെക്കുറിച്ച് ഒരു തടവുകാരനാണു ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയത്. ടിറ്റുവും മറ്റു മൂന്നു പേരും രഹസ്യമായി മദ്യപിച്ചിരുന്നു. വിവരം ലഭിച്ച ഉദ്യോഗസ്ഥർ ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നു. എന്നാൽ ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രംകണ്ടെത്താൻ കഴിഞ്ഞില്ല.
ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്നും ഇനി മദ്യം കിട്ടില്ലെന്നും അറിയാവുന്നത് കൊണ്ട് തന്നെ ആരാണ് സഹായിച്ചതെന്നു വെളിപ്പെടുത്താതെ നാലുപേരും പിടിച്ചുനിന്നു
Post Your Comments