NattuvarthaKerala

കല്ലാറിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം; കൃഷി നശിപ്പിച്ചു‌

വനമേഖലയോടു ചേർന്നുകിടക്കുന്ന ജനവാസകേന്ദ്രങ്ങളാണു ആനശല്യത്താൽ ഭീഷണി നേരിടുന്നത്

വിതുര : കല്ലാർ മംഗലക്കരിക്കയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു‌. അജിതാമോഹൻ എന്ന കർഷക സ്ത്രീയുടെ 1500 വാഴ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചു. വനമേഖലയോടു ചേർന്നുകിടക്കുന്ന ജനവാസകേന്ദ്രങ്ങളാണു ആനശല്യത്താൽ ഏറെ ഭീഷണി നേരിടുന്നത്.

പ്രദേശങ്ങളിലിറങ്ങിയ ആനക്കൂട്ടം ദിവസങ്ങളോളം കാട്ടിലേക്കു മടങ്ങാതെ പുരയിടങ്ങളിൽ നിൽക്കുകയാണ് പതിവ്. ഇക്കാരണത്താൽ നാട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ചാമക്കര, വാളയറ, തെങ്ങിൻമൂട് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിതിയും ഇതാണ്. റോഡിലേക്ക് കയറാൻ പോലും കഴിയാത്തനിലയിലാണ് ഇവിടത്തെ കുടുംബങ്ങൾ.

വർഷങ്ങളായി കാട്ടുമൃഗശല്യം നേരിടുന്നവരാണ് കല്ലാറിലെയും പരിസരത്തെയും നാട്ടുകാർ. ആനയുടെ കുത്തേറ്റ് നിരവധി പേരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇവിടെ കൊല്ലപ്പെട്ടത്. പരാതികളേറെ നൽകിയിട്ടും ഫലമുണ്ടായിട്ടില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button