
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂള്‍ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. ഇടവക്കോട് സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം തന്റെ ഓട്ടോറിക്ഷയ്ക്ക് അകത്തിരുന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് പിരിച്ച് വിട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപ്രവര്‍ത്തകരും ബന്ധുക്കളും വ്യക്തമാക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് 86 ജീവനക്കാരെ മാനേജ്മെന്റ് സ്‌കൂളില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇക്കൂട്ടത്തില്‍ ശ്രീകുമാറിനും ഭാര്യയ്ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ ശ്രീകുമാറിനെയും ഭാര്യയെയും കഴിഞ്ഞ ആഴ്ച തിരിച്ചെടുത്തിരുന്നുവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. ശ്രീകുമാറിന്റെ ആത്മഹത്യ സ്‌കൂളുമായി ബന്ധപ്പെട്ടതല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.
Post Your Comments