ന്യൂഡല്‍ഹി: രാജ്യചരിത്രത്തിലാദ്യമായി കൊറോണയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലും ചില മാറ്റങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഇത്തവണ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണം ചെയ്യുക. സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നല്‍കുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്.
ധനമന്ത്രാലയത്തിലുളള പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുളളത്. അച്ചടിച്ച് മുദ്ര വച്ച് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. നൂറോളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
Post Your Comments