Latest NewsNewsIndia

രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി ; മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. രാജസ്ഥാനിൽ ഇന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

Read Also : ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ മോഷണവും , നന്മമരം മുഹമ്മദ് ഇർഫാൻ അറസ്റ്റിൽ

പക്ഷിപ്പനിയെ തുടർന്നുണ്ടായ പ്രതിസന്ധികളെ നേരിടാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മൃഗശാലകളും പൾട്രി ഫാമുകളുമെല്ലാം കർശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വാക്‌സിൻ വിതരണത്തെ കുറിച്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവിൽ കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര എന്നിങ്ങനെ 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷിപ്പനിയെ നേരിടാൻ മൃഗസംരക്ഷണ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button