Latest NewsNewsIndia

കാശ്മീരിലെ ഭരണപരിഷ്‌കാരം ; ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

2019 ആഗസ്റ്റ് 5നാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്

ശ്രീനഗര്‍ : 2019നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ജമ്മു കാശ്മീരില്‍ കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിലും ലഡാക്കിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതിയാണ് മാറ്റത്തിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട് കാശ്മീരില്‍ 48 കേന്ദ്രനിയമങ്ങളും 167 സംസ്ഥാന നിയമങ്ങളും പുറപ്പെടുവിച്ചു. ലഡാക്കില്‍ ഇത് യഥാക്രമം 44, 148 എന്ന രീതിയിലും നടപ്പിലാക്കി.

2019 ആഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. 2020 നവംബര്‍ 15വരെയുള്ള ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍, 63.93 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീരചരമം പ്രാപിക്കുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണത്തില്‍ 29.11 ശതമാനവും, വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ 14.28 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

2020 മാര്‍ച്ച് 31ന് ‘ദി ജമ്മു ആന്റ് കാശ്മീര്‍ റി ഓര്‍ഗനൈസേഷന്‍ ആക്ട്’ നിലവില്‍ വന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുണ്ടായിരുന്ന കാല താമസം ഒഴിവായി. ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ബെഞ്ച് സ്ഥാപിക്കാന്‍ കഴിഞ്ഞതും നേട്ടമായി.

പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്ന് പലായനം ചെയ്‌തെത്തിയ ഇന്ത്യക്കാരായ അഭയാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ വികസന പാക്കേജില്‍ നിന്ന് ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം വീതം നല്‍കി. 36,384 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button