മൊറാദാബാദ് : അമ്മ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 17-കാരി സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പഠിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതോടെ മുറിയില്‍ ഒളിപ്പിച്ചു വെച്ച റിവോള്‍വര്‍ ഉപയോഗിച്ച് പെണ്‍കുട്ടി വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. മകള്‍ ഒരു വിധത്തിലുള്ള മാനസിക സമ്മര്‍ദത്തിലും അല്ലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് പിതാവ് പറയുന്നത്. സംഭവ ദിവസം വീട്ടിലെ ടെറസില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ പഠിയ്ക്കാതെ സമയം കളയുന്നതിന് അമ്മ പെണ്‍കുട്ടിയെ ശകാരിച്ചു.
ഇതോടെ പെണ്‍കുട്ടി ദേഷ്യപ്പെട്ട് മുറിയിലേക്കു പോവുകയായിരുന്നു. പിന്നീട് വെടിയൊച്ച കേട്ടാണ് എല്ലാവരും എത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാന്‍ സാധിച്ചില്ല. ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍ ഉപയോഗിച്ചാണ് കുട്ടി വെടി വെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് എങ്ങനെ കുട്ടിയുടെ കൈയ്യില്‍ എത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
Post Your Comments