Latest NewsNewsIndia

ഹരിയാനയിൽ സംഘർഷം, കർഷകർക്ക് നേരെ പോലീസിൻ്റെ ലാത്തി, കണ്ണീർവാതകം, ജലപീരങ്കി പ്രയോഗം

തങ്ങളുടെ പ്രതിഷേധം റജിസ്റ്റർ ചെയ്യാൻ ഗ്രാമവാസികളും പോലീസും കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതാണ് നിലവിൽ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള പ്രധാന കാരണം

ന്യൂഡൽഹി: മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിൽ പോലീസ് കർഷക സംഘർഷം. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ ഖട്ടർ പങ്കെടുക്കുന്നുണ്ട്.

Also related: കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍ക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്ത യുവാക്കള്‍ പിടിയില്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദർശനത്തെ അനുകൂലിക്കുന്ന ഗ്രാമവാസികളുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും പ്രാദേശിക കർഷക പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. തങ്ങളുടെ പ്രതിഷേധം റജിസ്റ്റർ ചെയ്യാൻ ഗ്രാമവാസികളും പോലീസും കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതാണ് നിലവിൽ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള പ്രധാന കാരണം.

Also related: സിപിഎം എന്നെ തെറിപറഞ്ഞു നടക്കുന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരെ പോരാടാനുറച്ചു, കെമാല്‍ പാഷ

കൈംല ഗ്രാമത്തിലേക്ക് കയറാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. അവിടെ ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വരവിന് മുന്നോടിയായി കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button