കൊച്ചി : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ അഴിമതിക്കെതിരെ അങ്കം കുറിയ്ക്കാന്‍ തയ്യാറെടുത്ത് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കളമശേരിയിലോ തൃക്കാക്കരയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുനലൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ ചിലര്‍ സമീപിച്ചെങ്കിലും കളമശേരി തൃക്കാക്കര മണ്ഡലങ്ങളിലേതെങ്കിലുമൊന്നിലാണ് താത്പര്യമെന്ന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദിയില്‍ വന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചല്‍ സ്വദേശിയാണെങ്കിലും തൃക്കാക്കര മണ്ഡലത്തിലാണ് താമസിക്കുന്നത്. കൂടുതല്‍ ബന്ധങ്ങള്‍ ഇവിടെയാണ്. ആലുവ സീറ്റ് നല്‍കിയാലും സ്വീകരിക്കും. മറ്റൊരു മണ്ഡലത്തിലും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : കേരളത്തിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ എവിടെയൊക്കെ?
എല്‍.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം എന്നെ തെറിപറഞ്ഞു നടക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് എന്നെ മത്സരിപ്പിക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല ധാരാളം അഴിമതിയാരോപണങ്ങള്‍ അവരുടെ പേരിലുണ്ട്. മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ കാരണവും ഈ അഴിമതിയാരോപണങ്ങളാണ്. മാത്രമല്ല എല്‍.ഡി.എഫില്‍ എന്റെ ഒറ്റപ്പെട്ട ശബ്ദംകൊണ്ട് വല്യ പ്രയോജനമൊന്നും കിട്ടില്ല. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ ഒരുപാട് ആളുകള്‍ സുഹൃത്തുക്കളുണ്ട്. ബി.ജെ.പി എനിക്കു താത്പര്യമുള്ള പ്രസ്ഥാനമല്ല. മാത്രമല്ല യു.ഡി.എഫ് പ്രവര്‍ത്തകരാണ് മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചത്.
Post Your Comments