Latest NewsNewsIndia

സമുദ്രാതിർത്തി ലംഘിച്ചു; ഒമ്പത്​ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു

രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച്​ ഒമ്പത്​ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ്​ ചെയ്തിരിക്കുന്നു. ഇവരുടെ ബോട്ട്​ പിടിച്ചെടുത്തതായും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നെടുൻതീവിന്​ സമീപത്തുവെച്ചാണ്​ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്​. സമുദ്രാതിർത്തി ലംഘിച്ച്​ മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച്​ ശ്രീലങ്കൻ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന്​ സമീപമാണ്​ സംഭവം നടന്നിരിക്കുന്നത്.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക്​ നേരെ കല്ലും കുപ്പിയും എറിഞ്ഞതായും റിപ്പോർട്ട് ചെയ്തു. ശ്രീലങ്കൻ നാവിക സേനയുടെ നടപടികൾ അംഗീകരിക്കാൻ പ്രയാസമാ​െണന്ന്​ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button