ഉറങ്ങാനും വിശ്രമിക്കാനുമുള്ളതാണല്ലോ കിടപ്പുമുറി. വീടിന്റെ പ്രധാനകിടപ്പുമുറി തെക്കുപടിഞ്ഞാറാകുന്നതാണ് ഉത്തമമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ചുമരില്‍ ചേര്‍ത്തിടാത്ത കട്ടിലില്‍ വേണം ഉറങ്ങുവാനായിട്ട്.
ഉറങ്ങുമ്പോള്‍ വടക്കോട്ട് തലവച്ച് കിടക്കരുതെന്നാണ് വാസ്തുവിദഗ്ധര്‍ പറയുന്നത്. കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്, വടക്കോട്ട് തലവച്ച് കിടക്കുമ്പോള്‍ ശാരീരിക കാന്തബലവും, ഭൂമിയുടെ കാന്തിക ക്ഷേത്രവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കാരണം ശാരീരിക കാന്തികക്ഷമതയ്ക്ക് ദോഷമുണ്ടാക്കുന്നുവെന്നാണ്.
തെക്കോട്ടും കിഴക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
Post Your Comments