ലണ്ടന്‍ :വേതനം കൊണ്ടും ജീവിതം കൊണ്ടും ബ്രട്ടീഷ് രാജകൊട്ടാരത്തിലെ ജോലി മിക്കവരുടെയും സ്വപ്‌നമാണ്. ഇപ്പോഴിതാ ശുചീകരണ തൊഴിലാളിയെ തേടിയിരിക്കുകയാണ് ബ്രിട്ടീഷ് രാജകൊട്ടാരം.19 ലക്ഷം രൂപയാണ് ശമ്പളം. പക്ഷെ ഇവിടെ ജോലി കിട്ടാൻ ‘ഈച്ച’ എന്ന പരീക്ഷ പാസാവണം. കേട്ടാൽ വളരെ എളുപ്പവും എന്നാൽ തോൽക്കാൻ സാധ്യത കൂടുതലുളളതുമായ ഒരു പരീക്ഷയാണിത്.
വളരെ നല്ല തൊഴിലാളികളിലെ മികച്ച ആളുകൾക്കാണ് സാധാരണ ഈ ജോലി ലഭിക്കുന്നത്. ഇവിടുത്തെ റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവി പറയുന്നതനുസരിച്ച് ഒരു ഹാളിലേക്ക് ഉദ്യോഗാർഥിയെ കൂട്ടിക്കൊണ്ടു വരും. ഇവിടെയാണ് വളരെ വിചിത്രമായ പരീക്ഷണങ്ങൾ നടക്കുന്നത്. ഇവിടെ ഒരു ചത്ത ഈച്ചയോ മറ്റേതെങ്കിലും ചെറു പ്രാണിയോ ഉണ്ടാവും. ഇവിടുത്തെ അടുപ്പിന്റെ അരികിലോ കാർപ്പെറ്റിലോ ആവും ആ ചത്ത പ്രാണി.
പരീക്ഷയ്‌ക്കെത്തുന്നവരെ ചത്ത പ്രാണി ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോകും. എന്തിനാണെന്ന് പറയില്ല. അടുപ്പിലേക്ക് ശ്രദ്ധ തിരിക്കും. അതിനിടയിൽ ആൾ പ്രാണിയെ കണ്ടെത്തിയിരിക്കണം. കണ്ടെത്തുന്ന 10 പേരിൽ ഒരാൾ ആപ്രാണിയെ എടുത്ത് മാറ്റും. അയാളെയാകും ഹൗസ് കീപ്പർ എന്ന തൊഴിലിന് തെരഞ്ഞെടുക്കുക. ഏറ്റവും ഒടുവിൽ ഇവിടെ ജോലിയ്‌ക്കെത്തിയ ആൾ കഴിഞ്ഞ ഒക്ടോബറിലാണ് നിയമിതനായത്. 19 ലക്ഷം രൂപയാണ് ഇയാളുടെ ശമ്പളം.
ചാനൽ 5ന്റെ ഡോക്യൂമെന്ററിയിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയതായി ‘ദി മിറർ’ റിപ്പോർട്ട് ചെയ്തത്. പഞ്ച നക്ഷത്ര ഹോട്ടലിലെ തൊഴിലാളിയെക്കാളും മികച്ചതായിരിക്കണം കൊട്ടാരത്തിലെ തൊഴിലാളി എന്ന നിർബന്ധമാണ് ഈ പരീക്ഷയ്ക്ക് പിന്നിൽ.
Post Your Comments