Latest NewsIndiaNewsCrime

സഹോദരിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരനെ കുത്തി കൊന്നു

ലഖ്നൗ: മദ്യ ലഹരിയിൽ എത്തിയ രണ്ട് പേർ ചേർന്ന് സഹോദരിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരനെ കുത്തി കൊന്നു. വെള്ളിയാഴ്ച രാത്രി നോയിഡയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിൽ ഒരാൾ പിടിയിലായി. മറ്റൊരാൾക്കായുള്ള തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് .

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; വെള്ളിയാഴ്ച രാത്രി 8.40ഓടെയാണ് കൊലപാതകം നടന്നത്. 20 കാരിയായ യുവതിയും 22കാരനായ യുവാവും സ്പോർട്സ് ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

ഇവർ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മദ്യപിച്ച രണ്ട് പേർ അലഞ്ഞു നടക്കുകയായിരുന്നു ഉണ്ടായിരുന്നത്. അവരിലൊരാൾ സ്ത്രീയെ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ യുവാവ് ശ്രമിക്കുന്നതിനിടെ യുവതി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ മർദ്ദിച്ചു. ഇതോടെ ഇരുവരും പ്രകോപിതരായി. അതോടെ തർക്കം കൈയാങ്കളിയിലായി.

പിന്നാലെ മദ്യപിച്ച ഇരുവരും കത്തി പുറത്തെടുത്ത് യുവതിയെ കുത്താൻ ശ്രമിച്ചെങ്കിലും സഹോദരൻ അവളെ രക്ഷപ്പെടുത്തുകയുണ്ടായി. പിന്നാലെ ഇതിൽ ഒരാൾ സഹോദരന്റെ തുടയിൽ പലതവണ കുത്തി പരിക്കേൽപ്പിച്ചു. യുവാവിന്റെ നെഞ്ചിനും കുത്തേറ്റു. സംഭവ സ്ഥലത്ത് പൊലീസ് എത്തുമ്പോഴേക്കും മദ്യപിച്ച ഇരുവരും ഓടി രക്ഷപ്പെടുകയുണ്ടായി.

പൊലീസ് യുവാവിനേയും യുവതിയേയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിനെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തം വാർന്ന് അപ്പോഴേക്കും മരണം സംഭവിക്കുകയുണ്ടായി.

പ്രതികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ ഒരാൾ അറസ്റ്റിൽ ആയി. ക്ലീനിങ് തൊഴിലാളിയായ സർവേഷ് കുമാർ (24) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ ഷാനി എന്നയാൾക്കായി തിരച്ചിൽ തുടരുന്നു. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button