മസ്കത്ത് : ഒമാനില്‍ ഇന്ന് 538 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 130,608 ആയി ഉയര്‍ന്നു. മൂന്ന് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1508 ആയി ഉയർന്നിരിക്കുകയാണ്. 72 മണിക്കൂറിനെട 311 രോഗികള്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നത്.
രാജ്യത്ത് കൊറോണ വൈറസ് ഭേദമായവരുടെ എണ്ണം 122,867 ആയിരിക്കുന്നു. 94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.24 മണിക്കൂറിനിടെ നാല് കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 24 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Post Your Comments