Latest NewsNewsIndia

ബലാക്കോട്ട് വ്യോമാക്രമണം: ഇന്ത്യൻ സൈന്യത്തിൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

വ്യോമാക്രമണം നടന്നു എന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും സൈനിക നീക്കത്തിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു

ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ തുറന്ന് സമ്മതിച്ച പശ്ചാത്തലത്തിൽ സൈന്യത്തിൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി. വ്യോമാക്രമണം നടന്നു എന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും സൈനിക നീക്കത്തിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Also related: ”കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടും”, പോലീസ് ഓഫീസർക്കെതിരെ പരസ്യ ഭീക്ഷണിയുമായി സിപിഎം നേതാവ്

മുൻ പാക് നയതന്ത്ര ഉദ്യോഗസ്ഥൻ സഫർ ഹിലാലി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ബിജെപി ഇപ്പോൾ ഏറ്റ് പിടിച്ചിരിക്കുന്നത്.2019 ഫെബ്രുവരി 26ലെ ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ സൈന്യം 300 പാക് ഭീകരരെ കൊലപ്പെടുത്തിയെന്നായിരുന്നു ഹിലാലിയുടെ വെളിപ്പെടുത്തൽ. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച് നടത്തിയത് യുദ്ധം തന്നെയായിരുന്നു. അതിൽ തിരിച്ച് പ്രതികരിക്കാൻ പാകിസ്ഥാന് വേണ്ട പോലെ സാധിച്ചില്ല എന്നും മുൻ പാക് വിദേശകാര്യ വിദഗ്ധൻ വ്യക്തമാക്കി.

Also related: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ

ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി കോൺഗ്രസ് മാപ്പ് പറയണം എന്നാവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത് .കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ചോദ്യം ചെയ്തതും തൊട്ടുകളിച്ചതും ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യതയാണെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ ഇതേപറ്റി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button